
ലോകകപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങുമ്പോല്‍ സെമിക്കരികിലാണ് ഇന്ത്യ, ഇംഗ്ലണ്ടിനാകട്ടെ ഇത് നിലനില്‍പ്പിന്റെ പോരാട്ടവും ടോപ് ഫേവറിറ്റുകളായാണ് ഇംഗ്ലണ്ട് ലോകകപ്പിനെ സ്വന്തം നാട്ടില്‍ വരവേറ്റത്. ആദ്യ കളികലില്‍ തുടര്‍ച്ചയായി ജയിച്ച് അവര്‍ സ്വപ്ന തുല്ല്യമായ കുതിപ്പിലായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ അവരുടെ പ്രതീക്ഷകളുടെ നിറം കെടുത്തി. സെമിയിലെത്താന്‍ ഇനിയുള്ള എല്ലാ കളികളും ജയിക്കേണ്ട നിര്‍ണായക സാഹചര്യത്തിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട്.
മറുവശത്ത് ഇന്ത്യാകട്ടെ മിന്നുന്ന ഫോമിലും. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ കളികളും ജയിച്ച ഏക ടീമാണ് ടീം ഇന്ത്യ. ഒരേ പോലെ തിളങ്ങുന്ന ബാറ്റിംഗ് ബൗളിംഗ് നിരകളാണ് ഇന്ത്യന്‍ സംഘത്തിന്റെ കരുത്ത്. ബാറ്റ്‌സ്മാന്‍മാര്‍ മങ്ങിയപ്പോള്‍ ആളിക്കത്തിയ ബൗളിംഗ് നിര ഇംഗ്‌സീഷ് ലോകകപ്പിലെ ഏറ്റവും വിനാശകാരികളാണ്. പ്രതേകിച്ച് മുഹമ്മദ് ഷമിയും, ജസ്പ്രീത് ബുംറയും. നാലാം നമ്പറില്‍ വിജയ് ശങ്കര്‍ മാത്രമാണ് ഇന്ത്യുടെ തലവേദന. മോശം ഫോമിലാമെങ്കിലും ഇന്നും വിജയ് ശങ്കറിനെ കളിപ്പിക്കാന്‍ തന്നെയാകും ഇന്ത്യന്‍ ടീമിന്റെ ധാരണ. ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരത ഇല്ലായ്മയാണ് ഇംഗ്ലണ്ടിനെ കുഴപ്പിക്കുന്നത്.
ബട്‌ലറും, ബെയര്‍സ്‌റ്രോയും. മോര്‍ഗനും അഠങ്ങുന്ന ബാറ്റിംഗ് നിര ലോകത്തെ ഏറ്റവും മികച്ചതാണെങ്കിലും നിലവാരത്തിലേക്കുയരാന്‍ കഴിയുന്നില്ല. ഓള്‍ റൗണ്ടര്‍ ബെന്‍സ്റ്റോക്ക്‌സിനെ മാത്രമാണ് വിശ്വസിക്കാന്‍ കഴിയുന്നത്. കളത്തിലെ കളിക്കൊപ്പം കളത്തിന് പുറത്തും കണക്ക് കൂട്ടലുകളുടെ ദിവസണിന്ന് . സെമി പ്രതീക്ഷയുള്ള ടീമുകള്‍ക്കെല്ലാം ഇന്നത്തെ മത്സര ഫലം നിര്‍ണായകമാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here