ട്രാന്‍സ്‌ജെന്ററുകളെ ഇനിമുതല്‍ മൂന്നാം ലിംഗം, ഭിന്നലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിച്ച് അഭിസംഭോധന ചെയ്യരുതെന്ന് സംസ്ഥാന സര്‍ക്കാര്‍.

ട്രാന്‍സ്‌ജെന്റര്‍ എന്ന പദം മാത്രമെ ഉപയോഗിക്കാവു എന്ന് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കി.

ട്രാന്‍സ്‌ജെന്റര്‍ എന്ന പദത്തിന് തുല്യമായ പദം ലഭിക്കുന്നതുവരെ ഇത് തുടരണമെന്നും ഔദ്യോഗിക രേഖകളിലും ഈ പദം മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു

മൂന്നാം ലിംഗം, ഭിന്നലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെയുള്ള പദങ്ങള്‍ രേഖകളില്‍ ഉപയോഗിക്കുന്നതും ഇവയുപയോഗിച്ച് അവരെ അഭിസംഭോധന ചെയ്യുന്നതും ഇവര്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി മനസിലാക്കിയാണ് സാമൂഹ്യനീതി വകുപ്പിന്റെ നടപടി.

നേരത്തെ തന്നെ ഈ വിഷയം സമൂഹ്യ നീതി വകുപ്പ് മന്ത്രി കെകെ ശൈലജയുടെ ശ്രദ്ധയില്‍പെട്ടിരുന്നു ഇതിനെ തുടര്‍ന്നാണ് നടപടി