വെങ്ങിനിക്കരക്കാരുടെ പ്രിയപ്പെട്ട കുഞ്ഞേട്ടന് യാത്രാമൊഴി

നാട്ടിലെ ഓരോ പ്രശ്‌നങ്ങല്‍ക്കും ജാതി മത രാഷ്ട്രീയ ചിന്തകളേതുമില്ലാതെ ഓടിയെത്തുകയും പരിഹാരം കാണുകയും ചെയ്യുന്ന വെങ്ങിനിക്കരക്കാരുടെ സ്വന്തം കുഞ്ഞേട്ടന് നാടിന്റെ യാത്രാമൊഴി.

ഓണം വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ കിറ്റ് വിതരണത്തിനും കര്‍ക്കട മാസത്തില്‍ ഔഷധക്കഞ്ഞി വിതരണത്തിനുമെല്ലാം കുഞ്ഞേട്ടന്റെ നേതൃത്വമുണ്ടായിരുന്നു.

നാടിന്റെ ദൈനം ദിന വിഷങ്ങളില്‍ ഇടപെടാനും അംഗീകാരങ്ങള്‍ കൊണ്ട് നാടിന്റെ യശസ്സുയര്‍ത്തുന്നവരെ അംഗീകരിക്കാനുമെല്ലാം ഇദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.

മുന്‍ പോസ്റ്റ് മാസ്റ്ററായിരുന്ന കുട്ടികൃഷ്ണന്‍ പെന്‍ഷന്‍ തുകയില്‍ നിന്നാണ് പലപ്പോഴും ഇാ സേവന പ്രവര്‍ത്തനങ്ങല്‍ ഉപയോഗിക്കുന്നത്.

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും നാടക പ്രവര്‍ത്തകനുമാണ് കുട്ടികൃഷ്ണന്‍.

നാട്ടില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കി കൊടുക്കുന്നതില്‍ കുഞ്ഞേട്ടന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞേട്ടനെ അവസാനമായൊരു നോക്ക് കാണാന്‍ വന്‍ ജനാവലിയാണ് സംസ്‌കാര ചടങ്ങുകളില്‍ എത്തിയിരുന്നത്.

മന്ത്രി കെടി ജലീല്‍ ഉല്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അനുശോചിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News