എയിംസില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു

ജോധ്പുര്‍ ജോധ്പുര്‍ എയിംസില്‍ മലയാളി നേഴ്‌സ് സ്വയം തീകൊളുത്തി മരിച്ചു.

രാവിലെ 8:30നാണ് ബിജു പുനോജ് എന്ന വനിതാ നേഴ്‌സ് ആശുപത്രിയിലെ മൂന്നാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിനു സമീപത്തെ റൂമില്‍ സ്വയം തീകൊളുത്തി മരിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി യുവതി എയിംസില്‍ ജോലി ചെയ്യുകയാണ്.

മൂന്നാം നിലയിലെ റൂമില്‍നിന്നും പുക ഉയരുന്നതുകണ്ട ജീവനക്കാരാണ് ആശുപത്രി അധികൃതരെ വിവരം അറിയിച്ചത്.

ഇതേതുടര്‍ന്ന് അഗ്‌നിശമന സേനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.

പരിശോധനയില്‍ റൂം അകത്തുനിന്ന് പൂട്ടിയിരിക്കുന്നതിനാല്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതി മരിച്ചുകടക്കുന്നത് കണ്ടത്. ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിച്ചു.

മരണപ്പെട്ട യുവതി കുടുംബപ്രശ്നങ്ങള്‍ കാരണം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തക പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here