കര്‍ഷകരെ തുറുങ്കിലടയ്ക്കാനുള്ള നീക്കത്തില്‍ യുപി സര്‍ക്കാര്‍


കൃഷിനശിച്ച് കടക്കെണിയിലായ കര്‍ഷകര്‍ക്ക് ജപ്തിയും അറസ്റ്റ് ഭീഷണിയും. കടങ്ങളെല്ലാം എഴുതിത്തള്ളുമെന്ന് തെരഞ്ഞെടുപ്പു സമയത്ത് വാഗ്ദാനംചെയ്ത ആദിത്യനാഥ് ഇപ്പോള്‍ കര്‍ഷകരെ തുറുങ്കിലടയ്ക്കാനുള്ള നീക്കത്തിലാണ്. 170 കര്‍ഷകര്‍ക്കാണ് കിടപ്പാടവും കൃഷിയിടവും നഷ്ടമാകുന്നത്.കുടിശ്ശികക്കാരുടെ കൃഷിയിടം ജപ്തി ചെയ്ത് ലേലത്തില്‍ വയ്ക്കാന്‍ ഉത്തരവിട്ടു.വായ്പ മുതലും പലിശയും വസൂലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ഷകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനാണ് നിര്‍ദേശം.2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കാര്‍ഷിക കടം പൂര്‍ണമായും എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News