കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം യുഡിഎഫില്‍ ഭിന്നത

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാറ്റത്തെ ചൊല്ലി യു ഡി എഫില്‍ ഭിന്നത. യു ഡി എഫ് ധാരണ പ്രകാരം ജൂലൈ 8 മുതല്‍ കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ് പ്രസിഡന്റ് സ്ഥാനം.

അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പ്രസിഡന്റ് അഡ്വ സണ്ണി പാമ്പാടി തത്കാലം ഒഴിയേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം.

യു ഡി എഫ് ധാരണയനുസരിച്ച് കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ട ജില്ലാ പ്രസിഡന്റ് സ്ഥാനം പിളര്‍പ്പിനിടയില്‍ കൈമാറിയല്‍ നിയമ പ്രശ്‌നങ്ങളുണ്ടാകുമെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിലുള്ള കേരളാ കോണ്‍ഗ്രസ് അവകാശത്തര്‍ക്കം കോടതിയിലാണ്. ഇവരില്‍ ആരാകും തിരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കുക.

കോടതി വിധി വരുന്നതുവരെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ രാജിവയ്ക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ലെന്ന വാദമുഖങ്ങള്‍ നിരത്തി കോണ്‍ഗ്രസ് സമര്‍ത്ഥിക്കുന്നു.

അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്തിലുള്ള ആറ് അംഗങ്ങളും ജോസ് കെ മാണി പക്ഷത്താണ്.

ഈ സാഹചര്യത്തില്‍ ധാരണ പ്രകാരമുള്ള അധികാരക്കൈമാറ്റവും പാര്‍ട്ടിയിലെ പിളര്‍പ്പും തമ്മില്‍ ബന്ധപ്പെടുത്തേണ്ടതില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ വാദം.

മുന്‍ പ്രസിഡന്റ് സഖറിയാസ് കുതിരവേലി, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എന്നിവരാണ് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനാ പട്ടികയിലുള്ളത്.

പാലാ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അത് യു ഡി എഫില്‍ പ്രതിസന്ധി സൃഷ്ടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News