സിയാലിന്റെ ചരിത്രത്തിലെ ഉയര്‍ന്ന ലാഭം; യാത്ര ചെയ്തത് ഒരു കോടിയില്‍ അധികം പേര്‍

നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) 2018-19 സാമ്പത്തികവര്‍ഷം 166.92 കോടി രൂപയുടെ ലാഭം നേടി. സിയാല്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം നിക്ഷേപകര്‍ക്ക് 27 ശതമാനം ലാഭവിഹിതവും ശുപാര്‍ശ ചെയ്തു.2018-19 സാമ്പത്തികവര്‍ഷം 650.34 കോടി രൂപയാണ് മൊത്തവരുമാനം.

മുന്‍വര്‍ഷം ഇത് 553.41 കോടി രൂപയായിരുന്നു. പ്രളയത്തെത്തുടര്‍ന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിട്ടും മൊത്തവരുമാനത്തില്‍ 17.52 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം പേര്‍ സിയാലിലൂടെ യാത്ര ചെയ്തു. കഴിഞ്ഞവര്‍ഷം നികുതി കിഴിച്ചുള്ള ലാഭം 166.92 കോടി രൂപയാണ്.2017-18 ല്‍ ഇത് 155.99 കോടി രൂപയായിരുന്നു. ഏഴുശതമാനം വര്‍ധന. സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയ്ല്‍ സര്‍വീസസ് ലിമിറ്റഡ് (സിഡിആര്‍എസ്എല്‍) ഉള്‍പ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ വരുമാനംകൂടി കണക്കിലെടുത്താല്‍ 807.36 കോടി രൂപയുടെ മൊത്ത വരുമാനവും 184.77 കോടി രൂപ ലാഭവും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel