കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തൊടുപുഴ മുന്‍സിഫ് കോടതി ഇന്ന് പരിഗണിക്കും. പിജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോട്ടയത്ത് നടന്ന തിരഞ്ഞെടുപ്പ് കോടതി താല്‍ക്കാലികമായി റദ്ദാക്കിയതെന്ന് ജോസ് കെ മാണി വിഭാഗം എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് കാണിച്ച് ജോസ് കെ മാണിക്കെതിരെ ജോസഫ് വിഭാഗം മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. തൊടുപുഴ പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News