കോഴിക്കോട് മാങ്കാവില്‍ സ്വകാര്യ കമ്പനി മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി; നിയമ നടപടിയുമായി കോര്‍പ്പറേഷന്‍

കോഴിക്കോട് മാങ്കാവില്‍ സ്വകാര്യ ഓട്ടോമൊബൈല്‍ കമ്പനി രാസവസ്തുക്കള്‍ കലര്‍ന്ന മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു. മഞ്ചക്കല്‍ തോടിലേക്കെത്തുന്ന വഴിയിലെ കിണറിലും ഡീസല്‍, ഓയില്‍ മാലിന്യം കണ്ടെത്തി. സ്ഥാപനത്തിനെതിരെ നിയമ നടപടി എടുക്കുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

മാങ്കാവ് സര്‍ക്കാര്‍ മൃഗാശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍ കമ്പനിയാണ് മലിന്യം പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇരു ചക്ര വാഹന സര്‍വ്വീസ് കേന്ദ്രത്തില്‍ നിന്നുള്ള ഡീസല്‍, ഓയില്‍ മാലിന്യം തോടിലൂടെ പരന്നൊഴുകുന്നു. സമീപത്തെ കിണറില്‍ ഓയില്‍ കണ്ടതോടെ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ഓട്ടോമൊബൈല്‍ കമ്പനിയിലെ മാലിന്യ ഉറവിടം കണ്ടെത്തിയത്.


ഡി വൈ എഫ് ഐ നല്‍കിയ വിവരത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍ എസ് ഗോപകുമാര്‍ പ്രദേശം സന്ദര്‍ശിച്ചു. കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കമ്പനിക്കെതിരെ നിയമ നടപടി എടുക്കുമെന്ന് ഗോപകുമാര്‍ പറഞ്ഞു.മാലിന്യം ഒഴുക്കിവിട്ട ഓട്ടോമൊബൈല്‍ സ്ഥാപനത്തിനെതിരെ പ്രദേശവാസികളുടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News