ആന്തൂര്‍ വിഷയത്തില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയിട്ടില്ല അന്വേഷണം കഴിയാതെ ആരെയും കുറ്റവാളിയാക്കാന്‍ കഴിയില്ല: ഇപി ജയരാജന്‍

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ അന്വേഷണം നടന്നു വരികയാണ്.

അന്വേഷണം പൂര്‍ത്തിയാകാതെ ആരെയും കുറ്റവാളിയാക്കാന്‍ സാധിക്കില്ലെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കി.

വിഷയത്തില്‍ സര്‍ക്കാരിന് ഒരു പിശകും സംഭവിച്ചിട്ടില്ല. രാഷ്ട്രീയ വിരോധം നിമിത്തം പ്രതിപക്ഷം ഒരാളെ കുറ്റവാളിയാക്കി പ്രഖ്യാപിച്ചാല്‍ അവര്‍ കുറ്റവാളിയാകില്ലെന്നും ആന്തൂര്‍ നഗരസഭാ അധ്യക്ഷയുടെ കാര്യത്തില്‍ മന്ത്രി വ്യക്തമാക്കി.

എല്ലാ പ്രവാസികളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

എന്നാല്‍ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ പ്രതിഷേധമുയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here