മമത സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

മമത സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ് അയച്ചു. മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്ത ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മയെ സുപ്രിംകോടതി നിര്‍ദേശം ഉണ്ടായിട്ടും മോചിപ്പിച്ചില്ലെന്ന പരാതിയിലാണ് നടപടി.

കോടതിയലക്ഷ്യം ആരോപിച്ചു പ്രിയങ്ക ശര്‍മ്മയുടെ സഹോദരനാണ് സുപ്രിംകോടത്തിയെ സമീപിച്ചത്. ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു രണ്ട് ദിവസത്തിന് ശേഷമായിരുന്നു പ്രിയങ്ക ശര്‍മയെ പോലീസ് മോചിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here