പാഞ്ചാലിമേട്ടിലെ കുരിശും ക്ഷേത്രവും സര്‍ക്കാര്‍ ഭുമിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പാഞ്ചാലിമേട്ടിലെ കുരിശും ക്ഷേത്രവും സര്‍ക്കാര്‍ ഭുമിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

1976 ല്‍ മിച്ച ഭുമിയായി ഏറ്റെടുത്തതാണ് സ്ഥലമാണിത്. ഏറ്റെടുക്കുമ്പോള്‍ സ്ഥലത്ത് കുരിശോ ക്ഷേത്രമോ ഉണ്ടായിരുന്നില്ലന്നും ആകെയുണ്ടായിരുന്നത് തൊഴുത്തും ശുചി മുറിയും മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

1976 ല്‍ മിച്ച ഭൂമിയായി എബ്രഹാം ജോര്‍ജ് കള്ളിവയലില്‍ എന്നയാളില്‍ നിന്നും ഏറ്റെടുത്തതാണ് പാഞ്ചാലിമേട്ടിലെ ഭൂമിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഏറ്റെടുക്കുമ്പോള്‍ അവിടെ കുരിശോ ക്ഷേത്രമോ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ഒരു തൊഴുത്തും രണ്ട് ശുചിമുറികളും മാത്രമാണെന്നാണ് റവന്യൂ മഹസറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

145 ഏക്കറുള്ള പ്രസ്തുത ഭൂമി നിലവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കൈവശമാണ്.

റവന്യൂ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിച്ചത് 1976 ന് ശേഷമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സെറ്റില്‍മെന്റ രജിസ്റ്റര്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഭൂമിയില്‍ അവകാശവാദമുന്നയിക്കുന്ന മറ്റു കക്ഷികളോടും രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

പാഞ്ചാലിമേട്ടിലേത് ദേവസ്വം ഭുമി യാണെന്ന് അവകാശപ്പെട്ടും, അവിടെ സ്ഥാപിച്ച കുരിശുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും പെരുവന്താനം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസ് വീണ്ടും ഈ മാസം 29 ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here