ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ കേസെടുത്തത് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് വിജിലന്‍സ്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഡ്രഡ്ജര്‍ വാങ്ങുന്നതിന് തുക കുട്ടിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

ടെന്‍ഡറില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ കമ്പനി ബിഇഎംഎല്ലിനെ ഒഴിവാക്കി  ഹോളണ്ട് കമ്പനിക്ക്  ടെന്‍ഡര്‍ നല്‍കിയത് ക്രമവിരുദ്ധമായാണെന്ന് റിപ്പോര്‍ട്ടിലുണ്ട് . ടെന്‍ഡറിന് മുമ്പുതന്നെ ഹോളണ്ട് കമ്പനിയുമായി ജേക്കബ് തോമസ് ആശയ വിനിമയം നടത്തിയതിന്റെ  ഇ-മെയില്‍ രേഖകളും വിജിലന്‍സിന് ലഭിച്ചു.

ജേക്കബ് തോമസിനെതിരെ കേസെടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍നെ ഒഴിവാക്കി ഹോളണ്ട് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയത് രേഖകള്‍ തിരുത്തിയാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. സ്വന്തം കൈപ്പടയില്‍ മിനിറ്റ്‌സ് തിരുത്തി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഡ്രഡ്ജര്‍ വാങ്ങുന്നതിന് തുക കൂട്ടി. എട്ടു കോടി എന്നത് 20 കോടിയായി മാറിയത് അങ്ങനെയാണ് സാങ്കേതിക സമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി വാങ്ങിയത്.

ടെന്‍ഡറില്‍ ഒന്നാമതെത്തിയ ബിഇഎംഎല്‍നെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാം സ്ഥാനത്ത് ആക്കി. ടെണ്ടറിന് മുന്‍പ് തന്നെ ഹോളണ്ട് കമ്പനിയുമായി ജേക്കബ് തോമസ് ആശയവിനിമയം നടത്തിയതിന്റെ ഈ മെയില്‍ രേഖകളും വിജിലന്‍സിന് ലഭിച്ചു. ചെളി പമ്പ് ചെയ്യുന്നതിന് പമ്പ് നല്‍കാമെന്ന് ബി ഇ എം എല്‍ വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വീകരിച്ചില്ല. പകരം ഹോളണ്ട് കമ്പനിയില്‍ നിന്നും പമ്പ് വാങ്ങി. ഇതുമൂലം മൂന്നു കോടി രൂപയുടെ അധികച്ചെലവ് വന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.