ഇപ്പോഴും ഇടതുപക്ഷക്കാരനാണ്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോല്‍ക്കേണ്ട സാഹചര്യം ഇല്ലായിരുന്നു

താന്‍ ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്ന് നടന്‍ ഇന്ദ്രന്‍സ്.

പാര്‍ട്ടി പ്രവര്‍ത്തനമൊന്നും ഇല്ലെങ്കിലും അടിയന്തരാവസ്ഥയും, പു.ക.സ പ്രവര്‍ത്തനവുമൊക്കെയാണ്

ഇടതുപക്ഷക്കാരനാക്കിയതെന്നും ഇന്ദ്രന്‍സ് പറയുന്നു. ഒരു സ്വകാര്യ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്. കാലം മാറുന്തോറും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ദൈവത്തിന്റെ അടുത്ത് പോകാം.

അത് വേണമെന്നുള്ളവരേയും തടയേണ്ടതില്ല. ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോള്‍ സുപ്രീം കോടതിയെ പോലെ ഒരു കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

ഞാന്‍ പ്രതീക്ഷിക്കുന്ന പാര്‍ട്ടി അതാണ് ചെയ്യേണ്ടതും.ടി പി സെന്‍കുമാര്‍, ജേക്കബ് തോമസ്, അബ്ദുള്ള കുട്ടി തുടങ്ങിയവര്‍ ബിജെപിയിലേക്ക് പോകുന്നത് നിലപാടൊന്നും ഉണ്ടായിട്ടല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്.

അതില്‍ പ്രത്യയശാസ്ത്രമൊന്നും കാണുന്നില്ല. ഒഴുക്കിനൊത്ത് നില്‍ക്കുക എന്നൊരു മിടുക്ക് പറയില്ലേ, അങ്ങനെയൊക്കെ തന്നേ ആണ് അത്.

അതൊക്കെ പിന്നീട് മാറിക്കോളും. പാര്‍ട്ടിയോട് ആരും മനസ് മടുത്ത് പോകില്ല, അവര്‍ നിശബ്ദനാവുകയേയുള്ളൂ.

അങ്ങനെ പോകുകയാണെങ്കില്‍ അതൊരു നിലപാടില്ലാത്ത പരിപാടിയാണ് ഇന്ദ്രന്‍സ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News