പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പില്‍നിന്നു പുറത്തായി. കര്‍ണാടകത്തിന്റെ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് പകരക്കാരന്‍. പരിശീലനത്തിനിടെ ജസ്പ്രീത് ബുമ്രയുടെ പന്ത് ഇടത്തേ കാല്‍വിരലില്‍ കൊണ്ടതാണ് പ്രശ്‌നമായത്. മായങ്ക് ഇതുവരെ രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ല. രണ്ടു ടെസ്റ്റിലും ഒന്നാം ക്ലാസ് മത്സരങ്ങളിലും കളിച്ചു.

വിജയ് ശങ്കറിന്റെ പരിക്ക് തുടക്കത്തില്‍ ഗൗരവമുള്ളതായിരുന്നില്ല. ജൂണ്‍ 20ന് പരിശീലനത്തിലാണ് ബുമ്രയുടെ യോര്‍ക്കര്‍ കാലില്‍ കൊണ്ടത്. 22ന് അഫ്ഗാനെതിരെയും 27ന് വിന്‍ഡീസിനെതിരെയും കളിച്ചു. ഇംഗ്ലണ്ടിനെതിരായ കളിക്ക് രണ്ടു ദിവസംമുമ്പ് വേദനകൂടി. തുടര്‍ന്നുള്ള പരിശോധനയില്‍ വിരലില്‍ പൊട്ടല്‍ കണ്ടെത്തി.