മലപ്പുറം: താനൂരില്‍ മത്സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് പരിക്കേറ്റ മത്സ്യ തൊഴിലാളി മരിച്ചു. ചീരാന്‍കടപ്പുറം സ്വദേശി കാമ്പ്രകത്ത് റാഫി(37)യാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെ താനൂര്‍ ഹാര്‍ബര്‍ പരിസരത്ത് വച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ മത്സ്യതൊഴിലാളികള്‍ കരക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് താനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് ആറോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: നജ്മു, മക്കള്‍: മുഹമ്മദ് നിദാസ്, മുഹമ്മദ് നിയാദ്, റഹ്മുന്നിസ