സംസ്ഥാനം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്‌; ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രം

സംസ്ഥാനം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കെന്ന് സൂചന.
സംസ്ഥാനത്തെ ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമെന്ന് ജലവിഭവ മന്ത്രി നിയമസഭയില്‍. സംഭരണ ശേഷിയുടെ പകുതിയില്‍ താഴെ വെള്ളമേ ഡാമുകളില്‍ ഉള്ളൂ. ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണുണ്ടായത്.

ഇനിയും മഴ ലഭിക്കാതെ വന്നാല്‍ ജല നിയന്ത്രണം വേണ്ടിവരുമെന്നും സര്‍ക്കാര്‍. സംസ്ഥാനം നേരിടുന്നത് രൂക്ഷമായ ജലക്ഷാമം. വേനല്‍ മഴ കുറഞ്ഞതിനു പിന്നാലേ കാലവര്‍ഷത്തിലും വന്‍ കുറവ്. കാലവര്‍ഷത്തില്‍ ഇതുവരെ വയനാട്ടില്‍ 55 ശതമാനം കുറവുണ്ടായി. ഇടുക്കി 48 ശതമാനം കാസര്‍ഗോഡ് 44 ശതമാനം തൃശൂര്‍ 40 പത്തനംതിട്ടയിലും മലപ്പുറത്തും 38 ശതമാനവുമാണ് മഴക്കുറവ്. ഡാമുകളിലെ ജലവിതാനവും കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭരണ 48.46 ശതമാനം വെള്ളമാണ് ഡാമുകളില്‍ ഉള്ളത്. ആകെ സംഭരണ ശേഷിയാണ് 28.69 ശതമാനം മാത്രം. ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യാവസായത്തിനും ജലസേചനത്തിനുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. പ്രതിസന്ധി നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News