സൗദി ജയിലിൽ കഴിയുന്ന മലയാളിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കുടുംബം

സൗദി ജയിലിൽ കഴിയുന്ന മലയാളിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മുഹമ്മദ് അഷ്റഫ് 4 വർഷമായി കഴിയുന്നത് ജിദ്ദയിലെ സുമൈശി ജയിലിൽ. കള്ള പരാതി നൽകി സൗദിയിലെ അഭിഭാഷകനാണ് മുഹമ്മദ് അഷ്റഫിനെ വഞ്ചിച്ചതെന്നും  ആക്ഷേപം

27 വർഷമായി  സൗദിയിൽ ജോലി ചെയ്ത് വരുന്ന താമരശ്ശേരി കിഴക്കോത്ത് സ്വദേശി മുഹമ്മദ് അഷ്റഫാണ് 4 കൊല്ലമായി സുമൈശി ജയിലിൽ കഴിയുന്നത്. 6 വർഷം മുമ്പ് ബിസിനസ്സ് തുടങ്ങിയ അഷ്റഫിനെ മലയാളികൾ അടങ്ങുന്ന സംഘം കബളിപ്പിച്ചെന്ന് കുടുബം പറയുന്നു. വ്യാപാര സ്ഥാപനത്തിൽ വരവിൽ കവിഞ്ഞ പണം ഉണ്ടെന്ന പരാതിയിലാണ് ആദ്യം ജയിലിൽ ആവുന്നത്. 2 വർഷത്തിന് ശേഷം ഇതിൽ കഴമ്പില്ലെന്ന് ബോധ്യമായതിനെ തുടർന്ന് വെറുതെ വിട്ടെങ്കിലും പുറത്തിറങ്ങും മുമ്പ് അഭിഭാഷകൻ വഞ്ചിച്ചെന്ന് കുടുംബം പറയുന്നു. കേസ് ചെലവായ 38 ലക്ഷം റിയാൽ അഷ്റഫ് നൽകാനുണ്ടെന്ന് കാണിച്ച് സൗദി അഭിഭാഷകൻ വ്യാജ രേഖ ഉണ്ടാക്കിയെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു.

ജയിൽ മോചിതനാക്കാനായി ഇടനിലക്കാരെ വെച്ച് കൂടുതൽ പണം ആവശ്യപ്പെടുന്ന നിലയുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മോചനം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ നടപടിയൊന്നും ഉണ്ടായിട്ടില്ല. അഷ്റഫ് ജയിൽ മോചിതനാവാതിരിക്കാൻ ചില മലയാളികൾ തന്നെ സ്പോൺസറെ തെറ്റിധരിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും കുടുബം പറയുന്നു പ്രായമായ ഉപ്പയും ഉമ്മയും 3 കുട്ടികളും അടങ്ങുന്നതാണ് മുഹമ്മദ് അഷ്റഫിന്റ കുടുംബം. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം ശക്തമായി ഇടപെട്ടാൽ അഷ്റഫിന്റെ ജയിൽ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണിവർ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here