
അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേ സമയം സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ വേണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു.
എന്നാല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കാമെന്നും ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. കോടതിയില്‍ സമര്‍പിച്ച സിസിടിവി ദ്യശ്യങ്ങളും നല്‍കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ഇക്കാര്യങ്ങള്‍ വിചാരണ വേളയില്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് ആഗസ്റ്റ് 21 ന് പരിഗണിക്കാന്‍ മാറ്റി. അവധി അപേക്ഷ നല്‍കിയതിനാല്‍ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here