താരപുത്രന്‍മാരെ എന്നും മലയാള സിനിമ ആരാധകര്‍ വന്‍ സ്വീകാര്യതയോടെയാണ് വരവേറ്റിട്ടുള്ളത്. അത്തരമൊരു വരവേല്‍പ്പിന്റെ ആഘോഷത്തിലാണ് മലയാള സിനിമാ പ്രേക്ഷകര്‍. മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്റെ കുഞ്ഞുമകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.

കുഞ്ഞിനൊപ്പം ചാക്കോച്ചനും പ്രിയയും

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സന്തോഷം വീട്ടിലെത്തിയതിന്റെ ആഘോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയും കുടുംബവും.

മാമ്മോദീസ ചടങ്ങിനിടെ എടുത്ത കുടുംബചിത്രം

കഴിഞ്ഞ ദിവസമാണ് ഇസഹാക്ക് എന്നു പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ കുഞ്ചാക്കോ ജൂനിയറിന്റെ മാമ്മോദീസാ ചടങ്ങുകള്‍ നടന്നത്. സിനിമാ ലോകത്തെ പ്രമുഖകര്‍ പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

സന്തോഷം പങ്കിട്ട് സുഹൃത്തുക്കള്‍

14 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 18 നാണ് ചാക്കോച്ചനും പ്രിയക്കും ആണ്‍കുഞ്ഞ് പിറന്നത്.

സന്തോഷം കൊണ്ടു വന്ന കുഞ്ഞിക്കാലുകള്‍; ഇസയുടെ വരവറിയിച്ച് ചാക്കോച്ചന്‍ പങ്കുവച്ച ആദ്യ ചിത്രം

ചാക്കോച്ചന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ചാക്കോച്ചന്റെ ‘പ്രിയ’പ്പെട്ടവര്‍

കുഞ്ഞുണ്ടായ ശേഷമുള്ള ചാക്കോച്ചന്റെയും പ്രിയയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു.

‘പ്രിയ’ക്കൊപ്പം

 നിരവധി സുഹൃത്തുക്കളും ആരാധകരും ആശംസകളുമായി ഇരുവരുടെയും സന്തോഷത്തില്‍ പങ്കു ചേരുകയായിരുന്നു.

ഫാദേഴ്‌സ് ഡേ ചിത്രം, കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്

വന്‍ സ്വീകാര്യതയോടാണ് കഴിഞ്ഞ ദിവസം നടന്ന മാമ്മോദീസായുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തത്.

ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാണാം