ഉത്തര മലബാറിലെ പ്രമുഖ മ്യൂസിക് ബാന്റായ C Major 7 ന്റെ സിംഗിള്‍ ആല്‍ബമായ ‘ഏലേലോ’ പ്രേഷക ശ്രദ്ധ നേടുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവര്‍തിത്വമാണ് ഏലേലോ ഉയര്‍ത്തുന്ന സന്ദേശം. പ്രവാസ ലോകത്ത് നിന്നും എത്തുന്ന ഒരു കുട്ടി ആദ്യമായ് പ്രകൃതിയുടെ മടിതട്ടിലേക്ക് ഇറങ്ങി ചെല്ലുന്നതും ആ നന്മകള്‍ ഒരു പിടി മഞ്ചാടിക്കുരുവില്‍ ചേര്‍ത്ത് പിടിച്ച് പ്രവാസ ജീവിതത്തിലേക്ക് മടങ്ങിപോകുന്നതയ നിഷ്‌കളങ്കമായ ദൃശ്യവിഷ്‌കാരമാണ് എലേലോയില്‍ ഉള്ളത്.
വശ്യ ഭംഗിയിലൂടെ നമ്മെ കൂട്ടികൊണ്ടു പോയ് ഒടുവില്‍ കാടും മലയും കാര്‍ന്നു തിന്നുന്ന കാഴ്ചകളിലേക്ക് എത്തി നില്‍കുമ്പോള്‍ ഉള്ളില്‍ ഒരു നേര്‍ത്ത നൊമ്പരം പ്രേഷകര്‍ക്ക് നല്‍കുകയാണ് ഏലേലോ. മലയാളിയുടെ പ്രളയാനന്തര ജീവിതത്തില്‍ ഏലേലോ ചര്‍ച്ച ചെയ്യുന്ന വിഷയം ഏറെ പ്രസക്തമാണ്.
Get real time update about this post categories directly on your device, subscribe now.