മലയാളം സര്‍വ്വകലാശാലയ്ക്ക് നേരത്തെ നിശ്ചയിച്ച ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ആറ്  ഭൂ  ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഭൂവുടമകള്‍ക്ക് എങ്ങനെ ആകുമെന്നും സുപ്രീംകോടതി . പ്രദേശവാസികളുടെ എതിര്‍പ്പ് മൂലമാണ് മലയാളം സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഏറ്റെടുക്കാന്‍ നിശ്ചയിച്ചിരുന്ന അതവനാട് വില്ലേജിലെ 100 ഏക്കര്‍ ഭൂമിക്ക് പകരം വെട്ടം വില്ലേജില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനെതിരെ ഹൈക്കോടതിയെ ഭൂ ഉടമകള്‍ സമീപിച്ചിരുന്നെകിലും അനുകൂല തീരുമാനം ഉണ്ടാകാഞ്ഞ സാഹചര്യത്തിലാണ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രിം കോടതിയും ഹര്‍ജി തള്ളി. സര്‍ക്കാര്‍ ആദ്യം തീരുമാനിച്ച പ്രകാരം ആതവനാട് തന്നെ ഭൂമി ഏറ്റെടുക്കാര്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കുന്ന വെട്ടം വില്ലേജിലെ ഭൂമിയില്‍ ഭൂരിഭാഗവും ചതുപ്പുനിലമാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു.

എന്നാല്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഭൂ ഉടമകള്‍ക്ക് എങ്ങനെ ആകുമെന്ന് വിമര്‍ശിച്ചുകൊണ്ട് സുപ്രിംകോടതി ആറ് ഭൂ ഉടമകളും നല്‍കിയ ഹര്‍ജി തള്ളിയത്. അതോടൊപ്പം ആവശ്യമെങ്കില്‍ ഭൂമി സ്വന്തം നിലക്ക് വില്‍ക്കാനും സുപ്രിംകോടതി ഭൂ ഉടമകളോട് നിര്‍ദേശിച്ചു.ജസ്റ്റിസ് മാരായ മോഹന്‍ ശാന്തനഗൗഡര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News