വിമാനത്തില്‍ നിന്ന് താഴെ വീണത് മൃതദേഹം; പൂന്തോട്ടത്തില്‍ വീണത് അനധികൃത കുടിയേറ്റക്കാരന്റെ ജഡം

ലണ്ടനിലേക്ക് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്മെന്റില്‍ ഒളിച്ച്കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ വഴിമധ്യേ മരിച്ചു വീണു. ലണ്ടനിലെ ഹീത്രുവിമാനത്താവളത്തില്‍ കെനിയ എയര്‍വെയ്സ് വിമാനം ലാന്‍ഡിങ്ങിനായി ലാന്‍ഡിങ് വീല്‍ പുറത്തെടുത്തപ്പോഴാണ് ഗിയര്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത വ്യക്തിയുടെ മരവിച്ച ഒരാളുടെ മൃതദേഹം താഴേക്ക് പതിച്ചത്.

നെയ്‌റോബില്‍ നിന്ന് ഹീത്രുവിലേക്കുള്ള വിമാനം മൂവായിരത്തിലേറെ അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു അപകടം.ക്ലാപ്ഫാമിലെ ഒഫേര്‍ട്ടന്‍ റോഡിലെ ഒരു വീട്ടുമുറ്റത്താണ് മൃതദേഹം വീണത്. വെയില്‍കായുന്നതിനായി ഒരാള്‍ കിടന്നിരുന്നതിന് സമീപത്താണ് മൃതദേഹം പതിച്ചത്. അത്ഭുതകരമായാണ് ഇദ്ദേഹം രക്ഷപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വലിയ ശബ്ദം കേട്ട് പരിഭ്രമിച്ച് ഇയാള്‍ അയല്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു.

നീല ഷര്‍ട്ടും ജീന്‍സും ധരിച്ച വ്യക്തിയുടെ മൃതദേഹം ഉദ്യാനത്തിലെ കോണ്‍ക്രീറ്റ് നടപ്പാതയിലും ലോണിലുമായാണ് വീണത്. താഴെ പതിക്കുമ്പോള്‍ ശരീരം മഞ്ഞുകട്ടപോലെയായായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്മെന്റില്‍ കയറിക്കൂടിയ യാത്രക്കാരന്‍ ഇംഗ്ലണ്ടിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചയാളാണെന്ന് കരുതുന്നു. കംപാര്‍ട്ട്മെന്റിലെ തണുപ്പില്‍ മരവിച്ചാണ് ഇയാള്‍ മരിച്ചത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഹീത്രു വിമാനത്താവളത്തില്‍ വിമാനം പരിശോധിച്ചപ്പോള്‍ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന് ഒരു ബാഗും വെള്ളവും ഭക്ഷണപദാര്‍ഥങ്ങളും കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News