ഫോണ്‍ ചെവിയില്‍ വേണമെന്നില്ല; ഡ്രൈവിംഗിനിടെ സംസാരിച്ചാലും കുടുങ്ങും

 


സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് പോലീസും മോട്ടോര്‍വാഹനവകുപ്പും പരിശോധന കര്‍ശനമാക്കി. ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാവുന്നു. അതിനാല്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗിനെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കാനാണ് പോലീസും മോട്ടോര്‍വാഹനവകുപ്പും തീരുമാനിച്ചത്.വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഡ്രൈവിംഗിനിടെ പലരും ഫോണ്‍ ചെവിയില്‍ വയ്ക്കാതെ ഹാന്‍ഡ്സ് ഫ്രീ ആയാണ് ഉപയോഗിക്കുന്നത്.ഇത് കുറ്റകരമല്ലെന്ന ധാരണയെ തുടര്‍ന്നാണ് ഇപ്രകാരം ചെയ്യുന്നത്. ഏതു രീതിയിലും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നത് സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News