മൂന്നുപതിറ്റാണ്ടിനുശേഷം ജപ്പാന്‍ തിമിംഗലവേട്ട പുനരാരംഭിച്ചു

മൂന്നുപതിറ്റാണ്ടിനുശേഷം ജപ്പാന്‍ തിമിംഗലവേട്ട പുനരാരംഭിച്ചു. 1988നുശേഷം ഇതാദ്യമായി തിങ്കളാഴ്ച വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ടക്കായി ബോട്ടുകള്‍ പുറപ്പെട്ടു. ഈവര്‍ഷം 227 തിമിംഗലങ്ങളെ പിടിക്കാനാണ് ക്വാട്ട നിശ്ചയിച്ചിരിക്കുന്നതെന്ന് ഫിഷറീസ് ഏജന്‍സി പറഞ്ഞു.ജനശ്രദ്ധക്കും നികുതിപ്പണത്തിനും പുറമേ ഭരണകക്ഷിയുടെ രാഷ്ട്രീയപിന്തുണയുമുണ്ടെങ്കിലും അഞ്ഞൂറോളം പേര്‍ മാത്രമാണ് ജപ്പാനില്‍ തിമിംഗലവേട്ടക്കിറങ്ങുന്നത്.

ആകെ മാംസ ഉപഭോഗത്തിന്റെ 0.1 ശതമാനം മാത്രമാണ് തിമിംഗലത്തിന്റേത്.അഞ്ച് കപ്പലുകളാണ് ജപ്പാനിലെ കുഷിരോ തീരത്തു നിന്ന് വേട്ടയ്ക്കായി പുറപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ ആദ്യ തിമിംഗലത്തെ പിടികൂടിയതായി ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിടികൂടിയ തിമിംഗലത്തിന്റെ ചിത്രങ്ങളും വീഡിയോയും ബിബിസി അടക്കം പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News