ഉറുമി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഗസ്റ്റ് സിനിമാസിനു വേണ്ടി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയാണ് ‘പതിനെട്ടാം പടി’. പചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയ്ലറും ഗാനങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. ജൂലൈ അഞ്ചിന് തീയറ്ററുകളിലെത്തും.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ് . എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണ് ചിത്രം.

ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കി യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. രണ്ട് മണിക്കൂര്‍ 35 മിനിറ്റാണ് പതിനെട്ടാം പടിയുടെ ദൈര്‍ഘ്യം.

ചിത്രത്തില്‍ പൃഥ്വിരാജും ഉണ്ണി മുകുന്ദനും അതിഥി താരങ്ങളായി എത്തുന്നുണ്ട്. നിരവധി പുതുമുഖ താരങ്ങള്‍ക്കു പുറമെ ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും പതിനെട്ടാം പടിയിലുണ്ട്.

ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സിനിമയാണ് ’18ാം പടി’. കേരള കഫേയിലെ ഐലന്റ് എക്‌സ്പ്രസ് എന്ന ചിത്രമാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ സിനിമ.