കൈരളി ടിവി കതിര്‍ അവാര്‍ഡ്: ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരം കുംഭയമ്മക്ക്

പ്രത്യേക പുരസ്‌കാരത്തിനായി കൈരളി ചെയര്‍മാന്‍ പത്മശ്രീ ഭരത് മമ്മൂട്ടി തിരഞ്ഞെടുത്ത കുംഭ എന്ന വയനാടന്‍ കര്‍ഷക കതിര്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തവരുടെ ആവേശവും നൊമ്പരവുമായി. ഇരു കാലുകളും തളര്‍ന്ന കര്‍ഷകയായ കുംഭയുടെ ജീവിതം ഏവര്‍ക്കും മാതൃകയാണെന്ന് കുംഭയ്ക്ക് അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

പ്രത്യേക അവാര്‍ഡിനായി കുംഭയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ കയ്യടികളോടെ എഴുന്നേറ്റ് നിന്നാണ് സദസ്സ് കുംഭയെ വേദിയിലേക്ക് സ്വീകരിച്ചത്

ജീവിതത്തില്‍ ഇന്ന് ചെറിയ ദുഖങ്ങള്‍ക്ക് മുന്നില്‍പ്പോലും പൊരുതി നില്‍ക്കാനാവാതെ തോറ്റോടുന്നവര്‍ക്ക് മുന്നില്‍ വയനാടന്‍ മലയിലെ കുംഭയമ്മയുടെ ജീവിതം ഇന്ന് അതിജീവനത്തിന്റെ മറ്റൊരു അത്ഭുതമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here