ആലപ്പുഴയിലെ പരാജയം; ഉത്തരവാദിത്വം പ്രാദേശിക നേതാക്കള്‍ക്കെന്ന് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്‌

ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പരാജയപെട്ടതിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതാക്കളുടെ തലയില്‍ കെട്ടിവച്ച് അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.റിപ്പോര്‍ട്ടില്‍ കെ സി വേണുഗോപാലിനെയും ഡി സി സി പ്രസിഡന്റ് എം ലിജുവിനും ക്ലീന്‍ ചിറ്റ്.കായംകുളം, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലെ നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും.നിലവിലെ ജംബോ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണമെന്നും കെ വി തോമസ് അധ്യക്ഷനായുള്ള അന്വേഷണ കമ്മിറ്റി കെപിസിസിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം തോല്‍വ്വിയുടെ കാരണം പറഞ്ഞ് ഡി സി സി പ്രസിഡന്റുമാരെ മാറ്റി നിര്‍ത്തിയപ്പോഴാണ് ആലപ്പുഴയില്‍ സ്ഥലം എം പി കെ സി വേണുഗോപാലിനും ഡി സി സി പ്രസിഡന്റ് എം ലിജുവിനും ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യ കാരണം ചേര്‍ത്തലയിലെ തിരിച്ചടിയാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ തിരിച്ചടി അവിശ്വസനീയമാണ്. ചേര്‍ത്തലയില്‍ സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു. നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഐക്യവും ഏകോപനവും ഇല്ലെന്നുംറിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഒരു നേതാവിനേയും പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നില്ല.

സംഘടനാപരമായ ഭാരിച്ച ഉത്തരവാദിത്വത്തിനിടയിലും വേണുഗോപാല്‍ മുന്നൊരുക്കങ്ങളില്‍ സജീവമായിരുന്നു. സംഘടനാ ദൗര്‍ബല്യമാണ് പരാജയത്തിന് പ്രധാന കാരണം. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്ന വിഭാഗങ്ങള്‍ എല്‍ഡിഎഫ് ലേക്കും ബിജെപിയിലേക്കും മാറുനത് മനസിലാക്കാന്‍ പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കുന്നു. ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍സ ചെയ്യുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം എന്നും റിപ്പോര്‍ട്ടിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി സംബന്ധിച്ച ആശയക്കുഴപ്പം കെപിസിസി പുനസംഘടനയെ ബാധിക്കില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here