പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്‍മാണ പൂര്‍ത്തീകരണത്തിന് ധനസഹായം

കഴിഞ്ഞ 10 വര്‍ഷത്തില്‍ ഭവന നിര്‍മാണത്തിന് വിവിധ വകുപ്പുകളുടെ ധനസഹായം ലഭ്യമായിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാത്തവര്‍, നിര്‍ദിഷ്ട രീതിയിലുള്ള മേല്‍ക്കൂര നിര്‍മിക്കാത്തത് മൂലം അവസാന ഗഡു കൈപ്പറ്റാത്തവര്‍, വീട് നിര്‍മാണം ആരംഭിച്ചിട്ട് പണി പൂര്‍ത്തിയാക്കാത്തവരുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഒന്നര ലക്ഷം രൂപവരെ ധനസഹായം നല്‍കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം.

അപേക്ഷയോടൊപ്പം ജാതി, വരുമാനം, ഭൂമിയുടെ കൈവശാവകാശം അല്ലെങ്കില്‍ വീടിന്റെ ഉടമസ്ഥാവകാശം(ഏതെങ്കിലും ഒന്ന്) സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. വകുപ്പ്/ഏജന്‍സികളില്‍ നിന്നും ധനസഹായം പൂര്‍ണമായും കൈപ്പറ്റിയിട്ടുള്ളവര്‍ അവസാന ഗഡു കൈപ്പറ്റിയ തീയതി സംബന്ധിച്ച് സാക്ഷ്യപത്രവും നല്‍കണം.
മേല്‍ക്കൂര നിര്‍മിക്കാത്തതിനാല്‍ അവസാന ഗഡു ധനസഹായം കൈപ്പറ്റാത്തവര്‍ ഏജന്‍സി, വകുപ്പില്‍ നിന്നുള്ളതും പൂര്‍ത്തീകരിക്കാത്തവര്‍ വീടിന്റെ കാലപ്പഴക്കം സംബന്ധിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, എഞ്ചിനീയര്‍ നല്‍കുന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ഭവന പൂര്‍ത്തീകരണത്തിന് ആവശ്യമായ പ്രവൃത്തികള്‍ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയര്‍, ഓവര്‍സിയര്‍ അല്ലെങ്കില്‍ അംഗീകൃത ബില്‍ഡിങ് സൂപ്പര്‍വൈസര്‍ തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് റിപ്പോര്‍ട്ടും അപേക്ഷയോടൊപ്പം ഹാജരാക്കണം.

ഓരോ ഇനത്തിനും വേണ്ടുന്ന തുക വ്യക്തമാക്കുന്ന എസ്റ്റിമേറ്റ് റിപ്പോര്‍ട്ടും ഹാജരാക്കണം. മേല്‍ക്കൂര നിര്‍മിക്കാത്തവര്‍ അതിനുള്ള തുക വകയിരുത്തിയ ശേഷം മാത്രമേ മറ്റ് പ്രവൃത്തികള്‍ക്ക് തുക എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിക്കാവൂ. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് അര്‍ഹതയില്ല. കൂടുതല്‍ വിവരങ്ങളും അപേക്ഷയുടെ മാതൃകയും ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ജൂലൈ 30 നകം അപേക്ഷ സമര്‍പ്പിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News