സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; ഉന്നതതല യോഗം ചേരുമെന്ന് കെഎസ്ഈബി ചെയര്‍മാന്‍ എന്‍ എസ് പിള്ള

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍  ഉന്നതതല യോഗം ചേരുമെന്ന് കെ എസ് ഈ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ള.മൊത്തം ലഭിക്കേണ്ടതില്‍ തൊണ്ണൂറു ശതമാനം ജലവും ഡാമുകളിലേക്കെത്തിയിട്ടില്ലെന്നും ലോഡ് ഷെഡിംഗ് ഇല്ലാതെ എങ്ങനെ പ്രതിസന്ധി പരിഹരിക്കാനാകുെന്ന് യോഗം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കേരളി ന്യൂസിനോട് പറഞ്ഞു.

വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളിലെ ജല സംഭരണികളില്‍ സംഭരണ ശേഷിയുടെ 10 ശതമാനം മാത്രമാണ് ജല നിരപ്പ്. ഇത്രയും ഉപയോഗിക്കുകയാണെങ്കില്‍ പരമാവധി അഞ്ച് ദിവസം വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 26 ദിവസം വൈദ്യുതി ഉല്‍പ്പാദിക്കാനാവശ്യമായ ജലം സംഭരണികളിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതില്ല.കൃത്യമായ അളവില്‍ മഴ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാധാരണ ലഭിക്കുന്നതിനേക്കാള്‍ 40 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. അതിനാല്‍ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരുമെന്ന് കെ എസ് ഈ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞു.

മൊത്തം ലഭിക്കേണ്ടതില്‍ തൊണ്ണൂറു ശതമാനം ജലവും ഡാമുകളിലേക്കെത്തിയിട്ടില്ലെന്നും ലോഡ് ഷെഡിംഗ് ഇല്ലാതെ എങ്ങനെ പ്രതിസന്ധി പരിഹരിക്കാനാകുെന്ന് യോഗം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കേരളി ന്യൂസിനോട് പറഞ്ഞു.സംസ്ഥാനത്തെ ജലക്ഷാമത്തെകുറിച്ച് കൃത്യമായ വിവരം കഴിഞ്ഞ ദിവസം ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News