കനത്ത മഴ; മഹാരാഷ്ട്രയിലെ തിവാരെ അണക്കെട്ട് തകർന്ന് 24 പേരെ കാണാതായി

കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് 2 പേർ മരിച്ചു.

24ഓളം പേരെ കാണാതായി. അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് സമീപത്ത് സ്ഥിതിചെയ്ത ഏഴ് ഗ്രാമങ്ങളിൽ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. അണകെട്ടിനോട് ചേർന്ന് സ്ഥിതിചെയ്ത 12 വീടുകൾ പൂർണമായും ഒലിച്ചുപോയി.

അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുകയാണ്. ഇന്നലെ പെയ്ത കനത്ത മഴയിൽ 42 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. മുംബൈയിൽ മാത്രം ജീവൻ നഷ്ടമായത് 23 പേർക്കാണ്. മഹാരാഷ്ട്രയിലെ കനത്ത മഴയില്‍ ഇതുവരെ 34 പേരിലധികം മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News