ഡാമുകളില്‍ വെള്ളമില്ല; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലെന്ന് എം എം മണി

കേരളത്തിൽ മഴ ലഭ്യത കുറഞ്ഞതിനാൽ ഡാമുകളിൽ വെള്ളം കുറവാണെന്നും ഇൗ സ്ഥിതി തുടർന്നാൽ വൈദ്യുത ഉത്പാദനം പ്രതിസന്ധിയിൽ ആകുമെന്നും മന്ത്രി എംഎം മണി.

പുറത്ത് നിന്നും വൈദ്യുതി വാങ്ങാൻ സംസ്ഥാനം തയ്യാറാണെങ്കിലും കൊണ്ടുവരാൻ ആവശ്യമായ ലൈനുകൾ ഇല്ല എന്നും മന്ത്രി പറഞ്ഞു. മുൻപ് oop വെച്ച കരാറുകൾ വഴി ലഭിക്കുന്ന വൈദ്യുതി ഇപ്പോഴും ലഭിക്കുന്നുണ്ട്.

കൂടംകുളം പദ്ധതിയിലെ സ്റ്റേ ഒഴിവായാൽ ആയിരം മെഗാവാട്ട് വൈദ്യുതി വേണമെങ്കിൽ അത് വഴി കൊണ്ട് വരാൻ സാധിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here