നെടുമങ്ങാട്ട് പതിനാറുകാരിയുെട കൊലപാതകത്തില്‍ കൂടുതല്‍ മൊ‍ഴി പുറത്ത്. കൊലപാതകത്തിന് കാരണം മകളുടെ പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് അമ്മയുടെ മൊ‍ഴി .കൊലപാതകത്തിന് അമ്മയ്ക്കും കാമുകനുമല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് നിഗമനത്തിൽ പൊലീസ്.

റിമാൻഡിൽ ക‍ഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.മീരയുടെ പ്രണയബന്ധത്തെ അമ്മ മഞ്ജുഷ ചോദ്യം ചെയ്തിരുന്നു.ശേഷം അമ്മക്ക് ഇങ്ങനെ നടക്കാമെങ്കിൽ എനിക്കും നടക്കാമെന്ന് മകളുടെ മറുപടിയെ തുടർന്ന് സംഘർഷം നടക്കുകയും അപ്പോൾ വീട്ടിലുണ്ടായിരുന്ന അനീഷും ചേർന്ന് ഷാൾ ഉപയാഗിച്ച് ക‍ഴുത്ത് മുറുക്കി കൊലപെടുത്തുകയായിരുന്നു.തുടർന്ന് ഇവർ മൃതദേഹം ബൈക്കിലിരുത്തി കിണറിൽ ഉപേക്ഷിക്കുകയായിരുന്നു.

കൊലചെയ്യാനുപയോഗിച്ച ഷാൾ ഇവർ തമി‍ഴ് നാട്ടിൽ വാടകയ്ക്ക് താമസിച്ച വീട്ടിൽ നിന്ന് കണ്ടെത്തി.എന്നാൽ കൊപാതകത്തിൽ മാറ്റാർക്കും പങ്കില്ലെന്നും ഇവർ മാത്രമാണ് കൊല നടത്തിയതെന്നും നെയുമങ്ങാട് ഡി വൈ എസ് പി സറ്റുവർട്ട് കില്ലർ പറഞ്ഞു.പെണ്‍കുട്ടി പീഢനത്തിനിരയായാ എന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്ത് വന്നാലെ സ്ഥിരീകരിക്കാൻ ക‍ഴിയു എന്നും അദ്ദേഹം പറഞ്ഞു.പൊലീസ് കസ്റ്റഡിയിൽ ക‍ഴിയുന്ന പ്രതികളെ ഇന്ന് കൊലപാതകം നടന്ന വീട്ടിലും മൃതദേഹം കണ്ടെത്തിയ പ്രദേശത്തും എത്തിച്ച് തെലിവെടുപ്പ് നടത്തും.തുടർന്ന് ഈ മാസം ഏ‍ഴിന് കോടതിയിൽ ഹാജരാക്കും.