സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കര്‍ഷകരുടെ രണ്ടു ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗ തീരുമാനം. കടാശ്വാസ കമ്മീഷന്റെ നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ടാകും നടപ്പാക്കുക. വാണിജ്യ ബാങ്കുകള്‍ക്ക് കൂടി തീരുമാനം ബാധകമാക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. ആര്‍ദ്രം മിഷന്റെ ഭാഗമായി ആയിരം സ്ഥിര തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടത്.

സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത കര്‍ഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതി തള്ളാനാണ് മന്ത്രിസഭ തീരുമാനിച്ചത്. കടാശ്വാസ കമ്മീഷന്റെ നിമയപരിധിക്കുള്ളില്‍ നിന്നുകൊണ്ടാകും തീരുമാനം നടപ്പാക്കുകയെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.നിലവില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെയായിരുന്ന പരിധിയാണ് ഉയര്‍ത്തിയത്. വാണിജ്യ ബാങ്കുകള്‍ക്ക് കൂടി തീരുമാനം ബാധകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

അനുകൂല നിലപാടാണ് ബാങ്കുകള്‍ക്കുള്ളത്.വയനാട്, ഇടുക്കി ജില്ലകളിലെ 2018 ഓഗസ്റ്റ് 31 വരെയുള്ള കടങ്ങള്‍ക്കും മറ്റ് ജില്ലകളിലെ 2014 ഡിസംബര്‍ വരെയുള്ള കടങ്ങള്‍ക്ക് തീരുമാനം ബാധകമാണ്. കര്‍ഷക വായ്പകളിന്‍മേല്‍ ജപ്തി നടപടികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.ആര്‍ദ്രം മിഷന്റെ ഭാഗമായി ആയിരം സഥിരം തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 400 ഡോക്ടര്‍ 400 നഴ്‌സ് 200 ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിങ്ങനെയാണ് നിയമിക്കുക. ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തിലെയ്ക്കാണ് നിയമനം.