മൻമോഹൻ സിംഗിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്കെതിക്കാൻ കോണ്‍ഗ്രസ്

മൻമോഹൻ സിംഗിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്കെതിക്കാൻ കോണ്‍ഗ്രസ്. തമിഴ്‌നാട്ടിൽ നിന്നും ഡിഎംകെ പിന്തുണയോടെ രാജ്യസഭയിലേക്കെത്തിക്കാമെന്നുള്ള കണക്കുകൂട്ടലുകൾ പാളിയതിന് പിന്നാലെയാണ് പുതിയ നീക്കം.കോണ്‍ഗ്രസ് നേതൃ നിരയിലെ പ്രതിസന്ധിയാണ് തമിഴ്നാട്ടിലെ നീക്കത്തിന് തിരിച്ചടിയായത്. സ്റ്റാലിന്റെ പിന്മാറ്റം രാഹുലും സോണിയയും കൂടിക്കാഴ്ചക്ക് തയ്യാറാവാത്തതോടെയെന്ന് സൂചന.

മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിനെ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്കെതിക്കാനുള്ള നീക്കം പാളിയതിന് പിന്നാലെയാണ്  തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്ക് എത്തിക്കാമെന്നുള്ള കോണ്‍ഗ്രസ് കണക്കൂകൂട്ടലുകളും തെറ്റിയത്.

ഗുജറാത്തിൽ ഒഴിവു വന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ നിന്ന് മൻമോഹൻ സിംഗിനെ രാജ്യസഭയിലേക്കെതിക്കാമെന്ന് കരുതിയെങ്കിലും രണ്ട് സീറ്റുകളിലെയും വോട്ടെടുപ്പ് രണ്ടായി നടത്താൻ തീരുമാനിച്ചതോടെയാണ്  തമിഴ്‌നാട്ടിൽ നിന്ന് ഡിഎംകെയുടെ പിന്തുണയോടെ മൻമോഹൻ സിംഗിനെ രാജ്യസഭയിലെത്തിക്കാൻ നീക്കം നടത്തിയത്. എന്നാൽ ഇന്നലെ ഡിഎംകെ രാജ്യസഭാ സീറ്റിലേക്കുള്ള  സ്ഥാനാർധികളെ പ്രഖ്യാപിച്ചു.

മൂന്ന് സീറ്റുകളിൽ ഒരു സീറ്റ് എംഡിഎംകെക്കും നൽകിയിട്ടുമുണ്ട്. തമിഴ്നാട്ടിൽ കോണ്ഗ്രസ് ഡിഎംകെയുമായി സഖ്യത്തിലാണ് മത്സരിച്ചത്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗിന് വേണ്ടി സ്റ്റാക്കിനുമായി സംസാരിക്കാൻ തയ്യാറായിരുന്നില്ല. ഇവർക്ക് പകരം ഗുലാം നബി ആസാദും, അഹമ്മദ് പട്ടേലുമാണ് ചർച്ചകൾ നടത്തിയത്.

ഇതാണ് സ്റ്റാലിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. അതേ സമയം കോണ്ഗ്രസ് നീക്കത്തിന് തിരിച്ചടി ലഭിച്ചതോടെ മനമോഹൻ സിംഗിനെ  രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്കെതികനാണ് കോണ്ഗ്രസിന്റെ പുതിയ നീക്കം.രാജസ്ഥാനിൽ ബിജെപി നേതാണ് മദൻ ലാൽ സൈനിയുടെ മരണത്തെ തുടർന്ന് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. ഈ സാഹചര്യത്തിലാണ് മൻമോഹൻ സിംഗിനെ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്കെതിക്കാനുള്ള നീക്കങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here