അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

രാജിക്കത്ത് നല്കിയതാണെന്നും, ഇപ്പോള്‍ താന്‍ പാര്‍ട്ടി ആദ്യക്ഷനല്ലെന്നും രാഹുല്‍ വ്യക്തമാക്കി. പ്രവര്‍ത്തക സമിതി ചേര്‍ന്ന് പുതിയ അധ്യക്ഷനെ ഉടന്‍ തന്നെ കണ്ടെത്തണമെന്നും രാഹുല്‍ നിര്‍ദേശിച്ചു. എന്നാല്‍ പ്രവര്‍ത്തക സമിതി ഈ ആഴ്ച ചേര്‍ന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കഴിഞ്ഞ മേയ് 25ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് രാഹുല്‍ ഗാന്ധി രാജി വെക്കുകയാണെന്ന് നിലപാടെടുത്തത്.

രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വതിന്റെ ഭാഗത്ത് നിന്ന് നിരവധി ശ്രമങ്ങള്‍ ഉണ്ടായെങ്കിലും രാഹുല്‍ ഗാന്ധി നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്. താന്‍ ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ അല്ലെന്നും, നേരത്തെ തന്നെ രാജി വെച്ചതാണെന്നും രാഹുല്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് പാര്‍ട്ടി പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും എന്നാല്‍ ആധ്യക്ഷനെ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയാകില്ലെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ പ്രവര്‍ത്തക സമിതി ഈ ആഴ്ച ചേരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടപിന്നാലെയാണ് രാഹുല്‍ തന്റെ നിലപാട് പരസ്യമായി പറഞ്ഞതെന്നതും ശ്രദ്ധേയമാണ്. അതിനിടയില്‍ രാഹുല്‍ ഗാന്ധി രാജിക്കത്ത് നല്‍കി ഒരു മാസം പിന്നിട്ടിട്ടും പ്രവര്‍ത്തക സമിതി ചേരാത്തിനെതിരെ പാര്‍ട്ടിക്കകത് പ്രതിഷേധവും ശക്തമാണ്. മുതിര്‍ന്ന നേതാക്കള്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും, പദവികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നേതാക്കളെ പുറത്താക്കി പാര്‍ട്ടി പുനഃസംഘടിക്കണമെന്നുമാണ് പ്രവര്‍ത്തകാരുടെ ആവശ്യവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here