2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കുന്ന തിരക്കുകളിലാണ് ആര്‍എസ്എസ് എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കാര്യമായ വേരോട്ടമില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലുറപ്പിക്കാനുള്ള ശ്രമങ്ങള്‍ സംഘടന തുടങ്ങിക്കഴിഞ്ഞതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെലങ്കാന, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള പ്രത്യേക പദ്ധതികള്‍ തയ്യാറായിട്ടുണ്ട്.

ഝാന്‍സിയില്‍ നടന്നുവരുന്ന പഞ്ചദിന യോഗത്തില്‍ ഇക്കാര്യങ്ങളാണ് പ്രധാന ചര്‍ച്ചയെന്ന് അറിയുന്നു.ഹിന്ദുക്കള്‍ കുറവായ കശ്മീര്‍ പോലുള്ള സ്ഥലങ്ങളില്‍ പോലും ‘ഹിന്ദു മതവിദ്യാഭ്യാസ’ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ആര്‍എസ്എസ് ആലോചിക്കുന്നുണ്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരം സ്‌കൂളുകള്‍ നിലവില്‍ വരും.തെലങ്കാനയില്‍ ഇതിന്റെ ഭാഗമായി മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് പദ്ധതിയിടുന്നത്.