ഷാനിമോള്‍ ഉസ്മാന്റെ പരാജയം: കെവി തോമസ് കമ്മീഷന്‍ നടപടിക്കെതിരെ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പൊട്ടിത്തെറി

ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെക്കുറിച്ച് പടിക്കാനെത്തിയ കെവി തോമസ് കമ്മിഷന്‍ റിപ്പോര്‍ട്ടിന് എതിരെ കോണ്‍ഗ്രസ്സില്‍ പ്രതിഷേധം ശക്തം. പരാജയത്തിന്റെ ഉത്തരവാദിത്തം താഴെ തട്ടില്‍ കെട്ടിവെച്ച് ആരോപണ വിധേയരായ നേതാക്കളെ രക്ഷപ്പെടുത്തി എന്നാണ് ആക്ഷേപം. ചേര്‍ത്തല, കായംകുളം കമ്മറ്റികള്‍ പരിച്ചുവിട്ടു. പരാജയത്തിന്റെ ഉത്തരവാദിത്വം താഴെ തട്ടില്‍ കെട്ടിവെയ്ക്കുമ്പോളും ചേര്‍ത്തല, കായംകുളം മണലങ്ങളിലെ ചുമതലക്കാരായ കെപിസിസി ഭാരവാഹികളെ രക്ഷപ്പെടുത്തുകയും ചെയ്തു.

പരാജയത്തിന്റെ ഉത്തരവാദിത്തം ഡിസിസി നേതൃത്ത്വത്തിനും ഉണ്ട് എന്നാണ് സ്ഥാനാര്‍ത്ഥിയുടെ പരാതി.ഈ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിസിസി ഓഫീസില്‍ എത്താതെ ഷാനിമോള്‍ കമ്മീഷനു പരാതി നല്‍കിയത്.പരാതിയില്‍ ജില്ലയിലെ ഒരു മുന്‍ എംഎല്‍എയും , കോണ്‍ഗ്രസ്സിന്റെ ഒരു ദേശീയ നേതാവും ഉള്‍പ്പെടും ഇരുവര്‍ക്കും തന്റെ പരാജയത്തില്‍ പങ്ക് ഉണ്ട് എന്നാണ് കമ്മീഷനു മുന്നില്‍ സ്ഥാനാര്‍ത്ഥി നല്‍കിയ പരാതി.

ഈ പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഷാനിമോള്‍ ഡിസിസി ഓഫീസില്‍ നടക്കുന്ന യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതും. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഷാനിമോള്‍ ഡിസിസി ഓഫീസില്‍ എത്തിയിട്ടില്ല. തിരഞ്ഞെടുപ്പിനിടയില്‍ മുന്‍ എംപി വെള്ളാപ്പള്ളിക്ക് എതിരെ ഡിസിസി ഓഫീസില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരാജയത്തിന്റ ആക്കം കൂട്ടി, ഡിസിസി പ്രസിഡന്റ് അടക്കുള്ള നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്നതിനുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന്‍ തയ്യാറാക്കിയതെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് നേതാക്കള്‍ റിപ്പോര്‍ട്ട് കണ്ടതിനു ശേഷം റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി മാത്രമല്ല ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാകാതിരിക്കാന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ചെയ്തു.

നിലവില്‍ നടപടി നേരിടുന്ന 4 പേരെയും തുല്യമായാണ് ഗ്രൂപ്പ് നേതാക്കള്‍ പങ്ക് വെച്ചതും. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിലൂടെ ആരോപണ വിധേയരായ നേതാക്കള്‍ വരും ദിവസങ്ങളില വാര്‍ത്താ മാധ്യമങ്ങളില്‍ ചര്‍ച്ചയാവില്ല എന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News