കാഴ്ചയില്ലാത്തവര്‍ക്ക് ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങളുമായി മലപ്പുറത്ത് ലൈബ്രറി

കാഴ്ചയില്ലാത്തവര്‍ക്കായി ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങളുമായി മലപ്പുറത്ത് ലൈബ്രറി തുറന്നു. അഞ്ഞൂറോളം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. സംസ്ഥാനത്തെ ബ്രെയില്‍ ലിപിയിലുള്ള രണ്ടാമത്തെ ഗ്രന്ഥശാലയാണ് മലപ്പുറത്തേത്.

ബ്രെയില്‍ ലിപിയുടെ ഉപജ്ഞാതാവായ ലൂയി ബ്രെയിലിയുടെ നാമധേയത്തിലാണ് ഈ ഗ്രന്ഥശാല. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് സിവില്‍ സ്റ്റേഷനകത്ത് ഗ്രന്ഥശാല ആരംഭിച്ചത്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി അഞ്ഞൂറോളം പുസ്തകങ്ങളുണ്ട്.

കേട്ടു മനസ്സിലാക്കാവുന്ന ഓഡിയോ റെക്കോര്‍ഡുകളുടെ ശേഖരവും ഗ്രന്ഥശാലയിലുണ്ട്. വിപണിയില്‍ ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങള്‍ വളരെക്കുറവാണ്. പുതിയ സാങ്കേതിക വിദ്യകളില്‍ കഴിവില്ലാത്തവര്‍ ഇപ്പോഴും ആശ്രയിക്കുന്നത് ബ്രെയിലിലെഴുതിയ പുസ്തകങ്ങളാണ്. പുസ്തങ്ങളും മറ്റുസൗകര്യങ്ങളും പൂര്‍ണമായും സൗജന്യമായാണ് നല്‍കുന്നത്. എടുക്കുന്ന പുസ്തകങ്ങള്‍ ഒരാഴ്ചക്കകം തിരിച്ചു നല്‍കണം. ഫെഡറേഷനിലെ അംഗങ്ങള്‍ക്ക് തപാല്‍ വഴിയും വായിക്കാനുള്ള പുസ്തകങ്ങള്‍ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here