മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോകകപ്പിലെ ടീമിന്റെ അവസാന മത്സരത്തിന് ശേഷം വിരമിക്കുമെന്നാണ് റിേപ്പാര്‍ട്ടുകള്‍ പുറത്തുവരുന്നത്.

താരത്തിന്റെ ബാറ്റിങ്ങിലെ മെല്ലപ്പോക്കിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ അടക്കം വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കവെയാണ് വിരമിക്കല്‍ വാര്‍ത്ത പുറത്തുവരുന്നത്. മത്സരത്തില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ താരത്തിന്റെ പിഴവുകള്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.