തിരുവനന്തപുരം വിമാനത്താവളം അദാനിക്കില്ലെന്ന് കേന്ദ്ര സർക്കാർ; ടിയാലിന് സാധ്യത

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന‌് കൈമാറിയെക്കില്ലെന്ന് സൂചന. സംസ്ഥാന സർക്കാർ രൂപീകരിച്ച ടിയാൽ പ്രത്യേക കമ്പനിക്ക് വ‍ഴിയൊരുങ്ങുന്നു. രാജ്യത്തെ മറ്റ് മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ‌ും അദാനിക്ക‌് കൈമാറാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിഷയത്തിൽ സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടലിന്‍റെ സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനം.

അഹമ്മദാബാദ‌്, ലഖ‌്നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പ‌് ചുമതല ലേലത്തിൽ ഒന്നാമതെത്തിയ അദാനി ഗ്രൂപ്പിന‌് കൈമാറാൻ ക‍ഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചു. ഇതിൽ നാലാമതായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാതത്താവളത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തതുമില്ല. തിരുവനന്തപുരം അദാനി ഗ്രൂപ്പിന് കൈമാറിയെക്കില്ലെന്നാണ് സൂചന. ഇത് സംസ്ഥാനസർക്കാർ വിഷയത്തിൽ നടത്തിയ നിരനന്തര ഇടപെടലിന്‍റെയും കേന്ദ്രത്തിൽ ചെലുത്തിയ സമ്മർദ്ദത്തിന്‍റെയും ഫലമായിട്ടാണ് വിലയിരുത്തുക. അദാനി ഗ്രൂപ്പിൽ നിന്നും വിമാനത്താവള നടത്തിപ്പ് സംസ്ഥാന സർക്കാർ രൂപീകരിച്ച ടിയാൽ പ്രത്യേക കമ്പനിക്ക് നൽകുന്നതിനാണ് വ‍ഴിയൊരുങ്ങുന്നത്. ഇവരായിരുന്നു ടെൻഡറിൽ രണ്ടാമതെത്തിയത്.

ക‍ഴിഞ്ഞ ദിവസം രാജ്യസഭയിൽ വ്യോമയാന സഹമന്ത്രി ഹർദീപ‌് സിങ‌് പുരിയുടെ നിലപാടും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക‌് കൈമാറുന്നതിൽ എതിർപ്പ‌് അറിയിച്ച‌്
മുഖ്യമന്ത്രിയുടെ കത്ത‌് ലഭിച്ചിട്ടുണ്ടെന്നും വൈകാതെ അനുകൂല തീരുമാനമെടുക്കുമെന്നും വ്യോമയാന സഹമന്ത്രി വ്യക്തമാക്കിയികുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിനൊപ്പം അദാനി ഗ്രൂപ്പിനെയും സംസ്ഥാന സർക്കാർ പ്രതിഷേധയും സംസ്ഥാനത്തിന്‍റെ കർശന നിലപാടും അറിയിച്ചിരുന്നു. വി‍ഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണമുൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ പിന്തുണ ആവശ്യമായതിനാൽ സർക്കാരുമായി ഏറ്റുമുട്ടലിന് അദാനി ഗ്രൂപ്പ് തയ്യാറല്ലെന്നാണ് സൂചന. കേന്ദ്ര സർക്കാരിനെ വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനുള്ള താൽപര്യവും വൈദഗ്ധ്യവും സംസ്ഥാനം ക‍ഴഞ്ഞാ‍ഴ്ച കാബിനറ്റ് സെക്രട്ടറിയെയും അറിയിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് തിരുവനന്തപുരത്തെ ഒ‍ഴിവാക്കികൊണ്ടുള്ള കേന്ദ്ര തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News