സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവം; ബിജെപി നേതാവ് കുറ്റസമ്മതം നടത്തുന്നതിന്റെ ശബ്ദരേഖ കൈരളി ന്യൂസിന്

കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബിജെപി നേതാവ് സൈനികനോട് കുറ്റസമ്മതം നടത്തുന്നതിന്റെ ശബ്ദരേഖ കൈരളി ന്യൂസ് പുറത്തു വിടുന്നു. തനിക്ക് തെറ്റു പറ്റിയെന്നും ക്ഷമിക്കണമെന്നും നെടുമ്പന ഓമനകുട്ടന്‍ സൈനികനോട് അപേക്ഷിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനിടെയാണ് സൈനികന്‍ ബിജെപി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന നെടുമ്പന ഓമനകുട്ടനെ സൈനികന്‍ കാശ്മീരില്‍ നിന്ന് ഫോണില്‍ വിളിച്ച് തന്റെ ഭാര്യയോടു അപമര്യാദയായി പെരുമാറിയതിനെ കുറിച്ചന്വേഷിക്കുന്നത്.

ആദ്യം നിഷേധിച്ച ഓമനകുട്ടന്‍ സൈനികന്‍ ഏതു വീട്ടില്‍ വെച്ചാണ് അപമര്യാദയായി പെരുമാറിയതെന്നും തന്റെ ഭാര്യ എല്ലാം വെളിപ്പെടുത്തിയെന്നും തെളിവുകള്‍ നിരത്തിയതോടെയാണ് ബിജെപി നേതാവ് ഒടുവില്‍ കുറ്റസമ്മതം നടത്തിയത്.

താന്‍ കൂടി വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് നീചമായ നടപടിയാണുണ്ടായതെന്നും സൈനികന്‍ കൈരളി ന്യൂസിനോടു പറഞ്ഞു.

ആരോപണവിധേയനായ ബിജെപി മുന്‍ കൊല്ലം ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനകുട്ടനെതിരെ യുവതിയും സൈനികനും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here