സാമ്പത്തിക മാന്ദ്യം ശരിവച്ച് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്

ദില്ലി: സാമ്പത്തിക മാന്ദ്യം ശരിവച്ച് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്.

ആഭ്യന്തര വളര്‍ച്ച ലക്ഷ്യം ഏഴ് ശതമാനമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകമ്മി 5.8 ശതമാനമായി കുറയ്ക്കാന്‍ ശ്രമിക്കും. കാര്‍ഷിക വളര്‍ച്ച നിരക്ക് കുറഞ്ഞു. തൊഴില്‍ ഇല്ലായ്മ നിലവില്‍ ഉണ്ടെന്നും സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്.

നാളെ അവതരിപ്പിക്കുന്ന പൊതു ബഡ്ജറ്റിന് മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലും ലോക്സഭയിലും സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് വച്ചത്.

2019-2020 സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. 2025 ഓടെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ വിപണി ലക്ഷ്യം നേടണമെങ്കില്‍ ശരാശരി എട്ട് ശതമാനം ജിഡിപി വളര്‍ച്ച നിലനിറുത്തണമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. മന്ത്രി നിര്‍മ്മലാ സീതാരാമനാണ് റിപ്പോര്‍ട്ട് വച്ചത്.

സാമ്പത്തിക മാന്ദ്യം സമ്മതിച്ച് റിപ്പോര്‍ട്ട് പ്രകാരം കാര്‍ഷിക വളര്‍ച്ച കുറഞ്ഞു. നിലവില്‍ 2.9 ശതമാനം മാത്രമാണ് കാര്‍ഷിക വളര്‍ച്ച. തൊഴില്‍ ഇല്ലായ്മ രൂക്ഷമാണന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.ധനകമ്മി 5.8 ശതമാനമായി കുറയ്ക്കാനാണ് ശ്രമം. നേരത്തെ 6.4 ശതമാനമായിരുന്നു ധനകമ്മി.

എണ്ണ വില അടുത്ത സാമ്പത്തിക വര്‍ഷം കുറയുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News