പാലാരിവട്ടം മേല്‍പ്പാലം: ഘടനയിലും നിര്‍മാണത്തിലും ഗുരുതരമായ പാളിച്ചയുണ്ടെന്ന് ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഘടനയിലും നിര്‍മാണത്തിലും ഗുരുതരമായ പാളിച്ചയുണ്ടെന്ന് ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട്. ഘടനയില്‍ കാര്യമായ മാറ്റം വേണമെന്നും പാലം പുനരുദ്ധരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ട് ഇ.ശ്രീധരന്‍ സര്‍ക്കാരിന് കൈമാറി.

പാലാരിവട്ടം പാലം നിര്‍മാണത്തിലെ സാങ്കേതികത്തകരാറുകള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടാണ് ഇ.ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ പാളിച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. ഘടനാപരമായ മാറ്റങ്ങള്‍ പാലാരിവട്ടം പാലത്തില്‍ വേണമെന്നും പാലം പുനരുദ്ധരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. നിലവിലെ അവസ്ഥയില്‍ പാലത്തിലൂടെയുള്ള ഗതാഗതം സഞ്ചാരയോഗ്യമാക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടിനെത്തുടര്‍ന്നു ബലക്ഷയം കണ്ടെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി പരിശോധന നടത്തിയത്.

അതേസമയം, ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ല. പാലത്തിന് കാര്യമായ പ്രശ്‌നങ്ങള്‍ പാലത്തില്‍ ഉണ്ടെന്നും നിലവിലെ പുനരുദ്ധാരണം തുടരുമെന്നും വകുപ്പ് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

ശ്രീധരന്റെ റിപ്പോര്‍ട്ടും മദ്രാസ് കകഠയുടെ റിപ്പോര്‍ട്ടും തമ്മില്‍ ഒത്തുനോക്കുമെന്നും മന്ത്രി പ്രതികരിച്ചു.

തുടര്‍ന്ന് ഇ ശ്രീധരനും ഐഐടി പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. അതിനു ശേഷം മാത്രമായിരിക്കും പാലം പൊളിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here