നിവിന്റെ 1983യ്ക്ക് ശേഷം ധ്യാന്റെ ‘സച്ചിന്‍’ വരുന്നു

നിവിന്‍ പോളി- എബ്രിഡ് ഷൈന്‍ ചിത്രം ‘1983’യ്ക്കു ശേഷം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു മലയാള ചിത്രം കൂടി പുറത്തിറങ്ങുന്നു.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘സച്ചിന്‍’ ജൂലൈ 19നു തിയേറ്ററുകളില്‍ എത്തും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. രണ്ട് മണിക്കൂര്‍ പതിനാറ് മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

സച്ചിനോടുള്ള ആരാധനയുടെ മൂത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ സച്ചിനും അയാളുടെ പ്രണവും സൗഹൃദവുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.

അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, രമേഷ് പിഷാരടി, അപ്പാനി ശരത്, ജൂബി നൈനാന്‍, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തികച്ചും ഒരു മുഴുനീള കോമഡി എന്റെര്‍റ്റൈനെര്‍ ആയിട്ടാണ് സച്ചിന്‍ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നീല്‍ ഡി. കുഞ്ഞയാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. എഡിറ്റിംഗ് രാജന്‍ എബ്രഹാം. ഋ4 എന്റെര്‍റ്റൈന്മെന്റ്‌സ് വിതരണം നിര്‍വ്വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News