താന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും എനിക്ക് മൂന്ന് വയസുള്ള ഒരു മകളുമുണ്ടെന്ന് വെളിപ്പെുത്തി നടി. ദബാംഗ് സീരിസിലൂടെ ശ്രദ്ധേയയായ നടി മാഹി ഗില്‍ ആണ് പ്രണയമുണ്ടെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമായി വെച്ചതെന്നും അവളുടെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നുവെന്നും വെറോണിക്ക എന്നാണ് അവളുടെ പേരെന്നും നടി പറഞ്ഞു.

ഭാവിയില്‍ തനിക്ക് തോന്നിയാല്‍ ചിലപ്പോള്‍ വിവാഹിതയായേക്കുമെന്നും മകളുടെ സ്വകാര്യതയെ മാനിച്ചാണ് അവളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാത്തതെന്നും മാഹി പറഞ്ഞു.

വിവാഹം മനോഹരമായൊരു കാര്യമാണെന്നും എന്നാല്‍ വിവാഹം കഴിച്ചില്ലെന്ന് കരുതി തനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും നടി പറഞ്ഞു.