ട്രെയിനില്‍ നിന്നു വീണയാളെ രക്ഷിക്കാനെത്തിയ ബംഗാളികളെ തടഞ്ഞ് മലയാളി

കൊല്ലം മണ്‍റോതുരുത്തില്‍ ട്രെയിനില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ മലയാളിയായ കരാറുകാരന്‍ രക്ഷാപ്രവര്‍ത്തനം ചെയ്യാന്‍ അനുവദിച്ചില്ലെന്നു ആക്ഷേപം. കൊല്ലം മണ്‍റോതുരുത്തില്‍ നടന്ന മനുഷ്യത്വ രഹിതമായ സംഭവത്തില്‍ കരാറുകാരനെതിരെ നപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൊല്ലം മണ്‍റോതുരുത്തില്‍ വെച്ചാണ് ബീഹാര്‍ സ്വദേശിയായ യുവാവ് ട്രിയിനില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റത് പരിസരവാസികള്‍ അറിയിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മണ്‍റോതുരുത്ത് പഞ്ചായത്ത് ആമ്പുലന്‍സ് ഡ്രൈവര്‍ സുനില്‍ അവിടെ ഉണ്ടായിരുന്ന ബംഗാളികളുടെ സഹായം തേടി എന്നാല്‍ കരാറുകാരനായ മണ്‍റോതുരുത്ത് സ്വദേശി ഹരിലാല്‍ തടയുകയും ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.ബംഗാളികള്‍ മനുഷ്യത്വം കാട്ടിയപ്പോള്‍ മലയാളിയായ ഹരിലാല്‍ മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന് ആമ്പുലന്‍സ് ഡ്രൈവറും പാലിയേറ്റീവ് പ്രവര്‍ത്തകനുമായ സുനില്‍ പറഞ്ഞു.

ബഹളം കേട്ട് ഓടിയെത്തിയ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റയാളെ ആമ്പുലന്‍സില്‍ കയറ്റിയത്.തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.യുവാവിന്റെ ജീവന്‍ രക്ഷിക്കുന്നതിന് തടസ്സം നിന്ന ഹരിലാലിനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News