ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണമില്ല: കെഎസ്ഇബി

ഈ മാസം പതിനഞ്ച് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം വേണോ എന്ന് തീരുമാനിക്കാന്‍ ഈ മാസം 15 ന് യോഗം ചേരുമെന്നും കെഎസ്ഇബി അറിയിച്ചു.

മഴ ലഭിച്ചില്ലെങ്കിലും ഈമാസം 15 വരെ ഒരു നിയന്ത്രണവും ഉണ്ടാകില്ല. അപ്രഖ്യാപിത ലോഡ് ഷെഡിങ്ങ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബോര്‍ഡ് യോഗത്തിന് ശേഷം കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഈ മാസം 15 ന് ശേഷം നല്ല രൂപത്തില്‍ മഴ ലഭിക്കുമെന്നാണ് .അതിനാല്‍ ജൂലൈ15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.  മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും .നേരിയ തോതിലെങ്കിലും നിയന്ത്രണം വേണമോ എന്ന് അപ്പോള്‍ തീരുമാനിക്കാമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിളള മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള പൊസോക്കോയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ വൈദ്യുതി നിയന്ത്രണം ഇല്ലാതെ മുന്നോട്ട് പോകാനാകുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു

കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഉല്‍പ്പാദനകേന്ദ്രത്തില്‍ ഉണ്ടായ മഴ നിമിത്തം അവിടെ സൂക്ഷിച്ചിരുന്ന കല്‍ക്കരി നനഞ്ഞ് പോയി . അതിനാലാണ് ഇന്നലെ രാത്രി വൈദ്യുതി തടസപ്പെട്ടത്. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനിന് വിഘാതമായി സ്വകാര്യ വ്യക്തി നല്‍കിയ കേസ് സമീപ ദിവസങ്ങളില്‍ സുപ്രീംകേടതിയുടെ പരിഗണക്ക് വരുന്നുണ്ടെന്നും കേസില്‍ അനുകൂല വിധി വന്നാല്‍ മഴയില്ലെങ്കിലും ലോഡ് ഷെഡിംങ്ങ് ഇല്ലാതെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാന്‍ കഴിയുമെന്നും ചെയര്‍മാന്‍ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News