അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് 22.56 കോടി സമ്മാനം

അബുദാബി എയര്‍പോര്‍ട്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.2 കോടി ദിര്‍ഹമിന് (ഏകദേശം 22.56 കോടി) സ്വപ്ന നായര്‍ അര്‍ഹയായി. 217892 എന്ന ടിക്കറ്റാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കൊല്ലം സ്വദേശിയായ സ്വപ്‌ന വര്‍ഷങ്ങളായി യുഎഇയിലാണ് താമസം.

രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹമിന് സയ്യിദ് ഷഹ്സാദ് അലി എന്ന പാക്കിസ്ഥാന്‍ പൗരനാണ് അര്‍ഹനായത്.

90,000 ദിര്‍ഹമിന് ജോസ് ആന്‍ഡ്രി ഗോമസ് ആന്‍ഡ്രി പെരേര (ഇന്ത്യന്‍), 80,000 ദിര്‍ഹമിന് സുരേഷ് എടവന (ഇന്ത്യന്‍), 70,000 ദിര്‍ഹമിന് മാത്യു വര്‍ഗ്ഗീസ് (ഇന്ത്യന്‍), 60,000 ദിര്‍ഹമിന് രാധാകൃഷ്ണ കേസാനി (ഇന്ത്യന്‍), 50,000 ദിര്‍ഹമിന് നിഖാത് ഷബാന (ഇന്ത്യന്‍) എന്നിവരാണ് മറ്റ് സമ്മാന ജേതാക്കള്‍. ഒരാള്‍ ഒഴികെ എല്ലാവിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ നാലുപേരും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുവച്ചാണ് ഓരോ മാസവും നറുക്കെടുപ്പ് നടത്തുന്നത്. ഒരു ടിക്കറ്റിന്റെ വില 500 ദിര്‍ഹമാണ്. അടുത്ത മാസം നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹമാണ് സമ്മാനമായി നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News