കൊല്ലത്ത് വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ കെഎസ്‌യു അഴിഞ്ഞാട്ടം

കൊല്ലത്ത് വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ കെഎസ്‌യു അഴിഞ്ഞാട്ടം. ബിമാക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കതകും കസേരകളും തകര്‍ത്തു. പിരിവ് നല്‍കാത്തതിന്റെ വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണം.

രാവിലെ 11 മണിയോടെ കൊല്ലം സിവില്‍ സപ്ലൈസ് പമ്പിനു സമീപത്തെ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ അധ്യാപനം തടസ്സപെടുത്തുകയും ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളെ അസഭ്യം പറയുകയും, കതക് ചവിട്ടി തകര്‍ക്കുകയും ചെയ്തുവെന്നും പിരിവ് നല്‍കാത്തതിന്റെ വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നും അധ്യാപകര്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പോലീസിനു പരാതി നല്‍കി. അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here